InternationalLatest

സാംസങ് സ്മാര്‍ട് മോതിരം പരിചയപ്പെടുത്തി

“Manju”

 

അണിയുന്ന ആളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ സാധിച്ചേക്കുമെന്നു കരുതുന്ന സ്മാര്‍ട് റിങ്ങുകള്‍ മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള തങ്ങളുടെ ആദ്യ മോതിരം പരിചയപ്പെടുത്തിയിരിക്കുകയാണ് സാംസങ്. പ്രതീക്ഷിച്ചതു പോലെ ഗ്യാലക്‌സി റിങ് എന്ന പേരാണ് മോതിരത്തിന്. മികച്ചരീതിയില്‍ ആരോഗ്യ പരിപാലന ഡേറ്റ ശേഖരിക്കാനായി അത്യാധൂനിക സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ കായികക്ഷമതയും ചുറുചുറുക്കും രേഖപ്പെടുത്തുന്ന മൈ വൈറ്റാലിറ്റി സ്‌കോര്‍ ആണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. സദാ അണിയാമെന്നതും വലിയ വാച്ചുകള്‍ കെട്ടിക്കൊണ്ടു നടക്കേണ്ട എന്നതുമാണ് ആരോഗ്യ പരിപാലനത്തില്‍ സ്മാര്‍ട് റിങുകള്‍ കൊണ്ടുവരുന്ന മാറ്റം. വിരലുകള്‍ക്ക് ഫിറ്റായിരിക്കുന്ന റിങ് തന്നെ വാങ്ങണം എന്നത് ശ്രദ്ധിക്കണം.

Related Articles

Back to top button