KeralaKollamLatest

പാ​ണാ​വ​ള്ളി ക​മ്മി​റ്റി അം​ഗ​വു​മാ​യ വി​ജി ഉ​ത്ത​മ​ന്‍ സി. പി. ഐ. യില്‍ നിന്നും രാജിവെച്ചു

“Manju”

രജിലേഷ് കേരിമഠത്തില്‍

പൂ​ച്ചാ​ക്ക​ല്‍: പ​ത്താം വാ​ര്‍​ഡ് അം​ഗ​വും മ​ഹി​ളാ സം​ഘം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​യ വി​ജി ഉ​ത്ത​മ​ന്‍ സി. പി. ഐ. യില്‍ നിന്നും രാജിവെച്ചു. ഇതോടെ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ര​ണ്ടാ​മ​ത്തെ സി.​പി.​ഐ അം​ഗ​മാണ് പാര്‍ട്ടി ഘടകത്തില്‍ നിന്നും രാജിവെക്കുന്നത്.

ജൂ​ണ്‍ ഒ​ന്നി​ന് പൂ​ച്ചാ​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ പി.​കെ. സു​ശീ​ല​ന്‍ രാ​ജി​വെ​ച്ചി​രു​ന്നു. ഇ​വ​ര്‍ക്ക് രണ്ടുപേര്‍ക്കും പുറമെ പതിമൂന്ന് പര്‍ട്ടി പ്രവര്‍ത്തകരും കൂടി രാജിവെച്ച് ആ​ര്‍.​എ​സ്.​പി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ്​ അ​റി​വ്.പാണാവളളി പാര്‍ട്ടി നേതൃത്വത്തോട് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ജില്ലാ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതായും, അണികളോടെ കൊഴിഞ്ഞുപോക്കില്‍ പാര്‍ട്ടി നേതൃത്വത്തിനുള ള കടുത്ത അതൃപ്തിയും അറിയിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button