KeralaLatest

‘സർപ’ ആപ്പിൽ വന്യജീവികളുടെ കാടിറക്കവും അറിയാം

“Manju”

കൊച്ചി: നേക് അവയർനെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷൻ (സർപ) ആപ് പരിഷ്കരിക്കും. സ്മാർട്ട് റെയില്‍ വേലി നിർമാണവും എ.ഐ കാമറ സ്ഥാപിക്കലും സജീവമായി പരിഗണിക്കുന്നുണ്ട്.വന്യജീവിമനുഷ്യ സംഘർഷം അടിക്കടി വർധിക്കുന്ന സാഹചര്യത്തിലാണ് ഹൈടെക് തന്ത്രങ്ങളിലൂടെ പ്രതിരോധമൊരുക്കാൻ വനം, വന്യജീവി വകുപ്പ് തീരുമാനിച്ചത്

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാൻ പരിശീലനം സിദ്ധിച്ച വിദഗ്ധരെ ഉള്‍പ്പെടുത്തി 2021 ജനുവരിയില്‍ ആവിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് സർപ‘. പാമ്ബുകളെ കണ്ടാല്‍ ജി.പി.എസ് മുഖേന പ്രവർത്തിക്കുന്ന ആപ് വഴി വിവരം അറിയിച്ച്‌ വിദഗ്ധരുടെ സേവനം തേടാം. ഇതിന്‍റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ആയിരത്തോളം സ്നേക് റസ്ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്. ആന, കടുവ, മനുഷ്യർക്ക് ഭീഷണിയാകുന്ന മറ്റ് വന്യജീവികള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ആപ് പരിഷ്കരിക്കാനാണ് പദ്ധതി. ആപ് ഡൗണ്‍ലോഡ് ചെയ്തവർക്ക് ഇത്തരം ജീവികളുടെ നീക്കത്തെക്കുറിച്ച്‌ യഥാസമയം സന്ദേശമെത്തും.

കാട്ടാനയോ കടുവയോ ഇറങ്ങിയാല്‍ അതുസംബന്ധിച്ച വിവരവും ജാഗ്രതാ നിർദേശവും ഇതിലൂടെ ലഭിക്കും. ഓരോ ദിവസവും എവിടെയെല്ലാം വന്യജീവികളിറങ്ങി, എത്രയെണ്ണത്തെ തുരത്തി തുടങ്ങിയ വിവരങ്ങള്‍ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കാൻ ഡാഷ്ബോർഡും സജ്ജീകരിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് പറഞ്ഞു.

Related Articles

Back to top button