KeralaLatest

എടപ്പാൾ ഗവ.ഹയർ സെക്കന്ററിയിൽ നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കും : മന്ത്രി കെ.ടി ജലീൽ

“Manju”

Press Releases – Page 5 – Sri. K. T. Jaleel

മലപ്പുറം: സ്കൂളിൽ സ്വിമ്മിംങ് പൂൾ സജ്ജമാക്കുമെന്നും വിദ്യാലയത്തെ മനോഹരമാക്കുന്ന പ്രവർത്തിയും സ്റ്റേഡിയത്തിലേക്കുള്ള പാത ഇൻ്റർലോക്ക് വിരിച്ച് നവീകരിക്കുമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു. എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. കായിക മന്ത്രി ഇ പി ജയരാജൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഫ്ളെഡ് ലൈറ്റ്, നാച്ചുറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോട് കൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുഡ്ബോൾ കോർട്ട്, നാല് ബാഡ്മിൻ്റൺ കോർട്ടോടുകൂടിയ ഇൻഡോർ സ്‌റ്റേഡിയം എന്നിവക്ക് പുറമേ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എഡ്യൂക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ലേഡീസ് & ജെൻ്റ്സ് ടോയ്ലറ്റ് റൂം എന്നീ സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെൻ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി.അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ് ലം.കെ.തിരുത്തി, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി.പി.മോഹൻദാസ്, ആരിഫ നാസർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എ.ശ്രീകുമാർ ,വാർഡ് മെമ്പർ യു.പി. പുരുഷോത്തമൻ ,പി.ടി.എ പ്രസിഡണ്ട് റഫീഖ് എടപ്പാൾ, എടപ്പാൾ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ സി.സതീശൻ എന്നിവർ സംസാരിച്ചു.
പി.വി.എസ്

Related Articles

Back to top button