Kerala
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നു ചാടിയാള്‍ മരിച്ചു
അടിമാലി; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നു ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഗൃഹനാഥന് മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂര്‍ സരോവരത്തില്‍ പി .പി .മുകുന്ദന് (58) ആണു മരിച്ചത്.
ബുധനാഴ്ച വൈകി ട്ട് 6.30ന്ആണു സംഭവം. കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്ക് ഓട്ടോ വിളിച്ച മുകുന്ദന് പൊളിഞ്ഞ പാലത്ത് എത്തിയപ്പോള്‍ ബഹളം വച്ച് ഓട്ടോയില്‍നിന്നു ചാടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ശുഭ. മകന്: അശ്വിന്