IndiaKeralaLatest

മനുഷ്യ-വന്യജീവി സംഘര്‍ഷം: പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അന്തര്‍സംസ്ഥാന യോഗം

“Manju”

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ഞായറാഴ്ച അന്തര്‍സംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

കര്‍ണാടകയില്‍ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതൊടെയാണ് അന്തര്‍ സംസ്ഥാന യോഗത്തിന് തീരുമാനമായത്. മാര്‍ച്ച് 3, 4 തീയതികളില്‍ ബംഗളൂരുവില്‍ യോഗം ചേരാം എന്നായിരുന്നു ആദ്യ ധാരണ. പിന്നീട് യോഗം ബന്ദിപ്പൂരിലേക്ക് മാറ്റി. മാര്‍ച്ച് 10 ന് ചേരുന്ന യോഗത്തിന് കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാര്‍ നേതൃത്വം നല്‍കും.

കേരളത്തില്‍ നിന്ന് എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പങ്കെടുക്കുക. വനം വകുപ്പ് മേധാവി ഉപമേധാവിമാര്‍, പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ആര്‍എഫ്ഒമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. 9 ന് വയനാട്ടില്‍ എത്തുന്ന വനം മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബന്ദിപ്പൂരിലേക്ക് തിരിക്കുക. നേരത്തെ യോഗത്തില്‍ ഉന്നയിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വനം വകുപ്പ് തയ്യാറാക്കിയിരുന്നു.

 

Related Articles

Back to top button