InternationalLatest

പാമ്പ്, പല്ലി, പാണ്ട നിരവധി ജീവികളെ കടത്താന്‍ ശ്രമം; ആറുപേര്‍ അറസ്റ്റില്‍

“Manju”

പാമ്പ്, പല്ലി, പാണ്ട, തത്ത നിരവധി ജീവികളെ കടത്താന്‍ ശ്രമം; ആറുപേര്‍ അറസ്റ്റില്‍

ദില്ലി: പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 25 പല്ലികള്‍, 21 പാമ്പുകള്‍, 15 പക്ഷികളുള്‍പ്പെടെ 87 എണ്ണമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ചെക്ക് ഇന്‍ ചെയ്ത ലഗേജിനുള്ളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവര്‍. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

തായ്‌ലന്‍ഡില്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യക്കാരായ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

 

Related Articles

Back to top button