Uncategorized

യുപിഐ സേവനം ഫ്ലിപ്പ്കാര്‍ട്ട് വഴിയും

“Manju”

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് രാജാക്കന്മാരായ ഫ്ലിപ്പ്കാർട്ട് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനം ആരംഭിച്ചിരിക്കുന്നു. ഫ്ളിപ്കാർട്ട് ആപ്പ് തുറന്ന ശേഷം, ആദ്യം തന്നെ കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച്‌ പേയ്മെന്റ് ഇടപാടുകള്‍ നടത്താവുന്നതാണ്. മറ്റ്‌ യുപിഐ ആപുകള്‍ പോലെ തന്നെ ആക്സിസ് ബാങ്കുമായി ചേർന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ സേവനം

നിലവില്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്ലിപ്പ്കാർട്ട് യുപിഐ സേവനം ലഭ്യമാവുക. പക്ഷേ ഉടനെ തന്നെ ഐ ഒ എസിലേക്കും ഈ സേവനം എത്തും. പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബില്‍ പേയ്മെന്റുകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഗൂഗിള്‍പേ, ഫോണ്‍പേ എന്നീ യുപിഐ ആപ്പുകള്‍ ചെയ്തു തരുന്ന എല്ലാ സേവനവും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്.

അതേസമയം, ആമസോണില്‍ നേരത്തെ തന്നെ യുപിഐ സേവനം ആരംഭിച്ചിരുന്നു. ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം നിരവധി പേർ ഉപയോഗപ്പെടുത്തുന്നുണ്ട്. 50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലർമാരും ഫ്ലിപ്പ്കാർട്ടിന് ഉണ്ടെന്നാണ് കണക്കുകള്‍. ഈ എണ്ണം പുതുതായി ആരംഭിക്കുന്ന ഈ സേവനത്തിന് ഗുണകരമാണെന്ന് ആണ് കമ്പനിയുടെ നിഗമനം.

Related Articles

Back to top button