Uncategorized

വയ്യേറ്റ് കെ സോമൻ പ്രതിഭാ പുരസ്കാരം ഡോ.പി എൻ സജികുമാർ ഏറ്റുവാങ്ങി

“Manju”

വയ്യേറ്റ് കെ സോമൻ പ്രതിഭാ പുരസ്കാരം ഡോ.പി എൻ സജികുമാർ ഏറ്റുവാങ്ങി

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും, ജനപ്രതിനിധിയും പൊതുപ്രവർത്തകനുമായിരുന്ന വയ്യേറ്റ് കെ. സോമന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് പ്രതിഭാ പുരസ്കാരം വാമനപുരം കുടുബ ആരോഗ്യ കേന്ദ്രം മേധാവി ഡോ.പി എൻ സജികുമാർ ഏറ്റുവാങ്ങി.

ക്യാഷ് അവാർഡും , പ്രശസ്തിപത്രവും , ഫലകവും അടങ്ങുന്ന പുരസ്കാരം വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡി കെ മുരളി എം എൽ എ പുരസ്കാരം സമർപ്പണം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.എം.റൈസ് അദ്ധ്യക്ഷനായിരുന്നു.നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് മുഖ്യാഥിതിയായിരുന്നു. ഡയറക്ട് ബോർഡ് അംഗം ബാബുരാജ് സ്വാഗതം പറഞ്ഞു. കെ.പി. സാജിത് പ്രശസ്തി പത്രം വായിച്ചു.

https://www.facebook.com/SanthigiriNews/posts/1667474990082955

ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും വാമനപുരം കുടുംബ ആരോഗ്യ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് ഡോ.സജികുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ജൂറി അദ്ധ്യക്ഷൻ ബാലകൃഷ്ണ കുറുപ്പ് പറഞ്ഞു. തുടർന്ന് കർഷക അവാർഡുകൾ എം എൽ എ വിതരണം ചെയ്തു. ബാങ്ക് ഡയറക്ട് ബോർഡ് അംഗം ആർ എസ് ജയൻ , സെക്രട്ടറി എസ്. വിമല, ഹെൽത്ത് ഇൻസ്പക്ടർ സന്തോഷ്, മുൻ പഞ്ചായത്ത് അംഗം വിലാസിനി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button