LatestSportsUncategorized

100 കടന്ന് ഇന്ത്യ, ജെയ്സ്വാളിന് 50; അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍

“Manju”

ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സ് 57.4 ഓവറില്‍ 218 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്സ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 104 / 1 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്നു. ജെയ്സ്വാള്‍ 57 റണ്‍സ് നേടി പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം സെഷനില്‍ പിടിമുറിക്കിയ ഇന്ത്യ മധ്യനിരയേയും വാലറ്റത്തേയും വേഗത്തില്‍ കൂടാരം കയറ്റി. ഇംഗ്ലണ്ട് നിരയില്‍ സാക് ക്രൗലി മാത്രമാണ് (79) പിടിച്ചുനിന്നത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിന്‍ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കി. ഒരു ഘട്ടത്തില്‍ 175ന് മൂന്ന് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പൂജ്യത്തിന് മടങ്ങി. ജോണി ബെയിസ്റ്റോ (29) ബെന്‍ ഡക്കട്ട് (27), ജോറൂട്ട് (26), എന്നിവരും വലിയ ഇന്നിങ്സ് പടുത്തുയര്‍ത്താതെ മടങ്ങിയതോടെ മൂന്നാം സെഷനില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ (31) സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിച്ചു. ബൗളിങ് നിരയില്‍ ബുംറ തിരിച്ചെത്തിയപ്പോള്‍ ആകാശ് ദീപ് പുറത്തായി.

Related Articles

Back to top button