InternationalLatest

‘യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തും’ : റഷ്യ

“Manju”

മോസ്‌കോ: ഉക്രൈന്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിച്ച്‌ യൂറോപ്പിന് കനത്ത തിരിച്ചടി. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തുമെന്ന് റഷ്യന്‍ ഭരണകൂടം ഭീഷണി മുഴക്കി. കാലാകാലങ്ങളായി യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ സിംഹഭാഗവും റഷ്യയാണ് നല്‍കുന്നത്. യൂറോ, യു.എസ് ഡോളര്‍ എന്നീ കറന്‍സികളിലായിരുന്നു ഇതുവരെ റഷ്യ പ്രതിഫലം ഈടാക്കിയിരുന്നത്.

എന്നാല്‍, ഇനിമുതല്‍ ഗ്യാസ് വേണ്ടവര്‍ റഷ്യന്‍ കറന്‍സിയായ റൂബിളില്‍ തന്നെ പ്രതിഫലം നല്‍കണം. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, വ്യാഴാഴ്ച ഒപ്പിട്ട ഉത്തരവ് പ്രകാരമാണ് റഷ്യയുടെ ഈ നിര്‍ണായക നീക്കം. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ റഷ്യന്‍ കറന്‍സിയുടെ വില കുതിച്ചുയരും. പണം തന്നു തീര്‍ത്തില്ലെങ്കിലോ, റൂബിളില്‍ അടയ്ക്കാന്‍ തയ്യാറായില്ലെങ്കിലോ ശനിയാഴ്ചയോടു കൂടി ഗ്യാസ് വിതരണം നിര്‍ത്തിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് റഷ്യ.

Related Articles

Back to top button