KeralaLatest

‘മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരനും’; ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് ബിജെപി

“Manju”

നിലമ്പൂര്‍: കെ കരുണാകരന്റെ ചിത്രമുള്ള ഫ്ളക്സ് വച്ച് ബിജെപി. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരന്റെ ചിത്രം വച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ബിജെപിയില്‍ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമാണ് ബിജെപി ഒരുക്കിയത്. കോണ്‍ഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിയെന്നും പത്മജ ആരോപിച്ചു.

തന്റെ തോല്‍വിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ല, അവര്‍ക്കതിന് സമയമില്ല. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

 

Related Articles

Back to top button