IndiaLatest

ഒരൊറ്റ ചെറുനാരങ്ങ; വിറ്റത് 35,000 രൂപയ്ക്ക്

“Manju”

ചെന്നൈ: ഒരു ചെറുനാരങ്ങയ്ക്ക് എന്തായിരിക്കും വില? ഒരു നാലോ അഞ്ചോ പ്രതീക്ഷിക്കാം അല്ലെ ? ഇനി ടാല്‍ക്കം കടന്നു പോയാലും പതിനപ്പുറം പോകില്ല.എന്നാല്‍ ഇവിടെ അതൊക്കെ കടന്നു പോയിരിക്കുകയാണ് ഈ നാരങ്ങയുടെ വില.. 35,000 രൂപ. ഞെട്ടേണ്ട, സംഭവം സത്യമാണ്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ലേലത്തില്‍ ഒരൊറ്റ ചെറുനാരങ്ങ വിറ്റുപോയത് 35,000 രൂപയ്ക്കാണ്

വിശ്വാസികള്‍ കാണിക്കയായി നല്‍കിയ വസ്തുക്കളുടെ ലേലത്തിലായിരുന്നു വൻ തുക നല്‍കി ഒരു ഒരാള്‍ നാരങ്ങ സ്വന്തമാക്കിയത്. ഈറോഡില്‍നിന്ന് 35 കി.മീറ്റർ ദൂരത്തുള്ള ശിവഗിരിയിലെ പഴപൂസയ്യൻ ക്ഷേത്രത്തിലാണു സംഭവം. ശിവരാത്രി ദിനത്തില്‍ കാണിക്കയും സംഭാവനയുമായി ലഭിച്ച സാധനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികള്‍ ലേലത്തില്‍ വച്ചത്. ഇതിലാണ് ഒരൊറ്റ ചെറുനാരങ്ങ വാങ്ങാൻ വിശ്വാസികളുടെ മത്സരം‘.

15 പേരാണ് നാരങ്ങ സ്വന്തമാക്കാനായി ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ 35,000 രൂപ വിലപറഞ്ഞ് ഈറോഡ് സ്വദേശി ഇതു സ്വന്തമാക്കുകയായിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്കു മുന്നില്‍ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷമാണ് നാരങ്ങ ലേലം വിളിച്ചയാള്‍ക്കു കൈമാറിയത്. നൂറുകണക്കിനുപേർ ലേലത്തില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു.

ഇതിനുമുൻപും സമാനമായ ലേലം കൗതുകവാർത്ത തമിഴ്‌നാട്ടില്‍ തന്നെയുണ്ടായിട്ടുണ്ട്. 2019ല്‍ തമിഴ്‌നാട്ടിലെ വില്ലുപുരത്തിനു സമീപത്തുള്ള രാത്തിനവേല്‍ മുരുഗൻ ക്ഷേത്രത്തില്‍ ഒൻപത് ചെറുനാരങ്ങകള്‍ വിറ്റുപോയത് 1.03 ലക്ഷം രൂപയ്ക്കായിരുന്നു. 30,500 രൂപയായിരുന്നു കൂട്ടത്തില്‍ ഒരു നാരങ്ങ മാത്രം സ്വന്തമാക്കിയിരുന്നത്.

Related Articles

Back to top button