KeralaLatest

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു

“Manju”

തൃക്കരിപ്പൂര്‍ (കാസര്‍കോട്): അയല്‍വീടിന്റെമുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേല്‍പിച്ചു. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു
കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീ റിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍ വീട്ടില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം.പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടു മുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു
കൊണ്ടുപോയതായി അയല്‍വാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ്ആഴത്തിലുള്ള മുറിവുകളുണ്ട്.

Related Articles

Back to top button