KeralaLatest

ഗുരു തന്റെ ജീവിത കാലഘട്ടങ്ങൾ ലോകജനതയ്ക്കു വേണ്ടി ത്യാഗം ചെയ്തു: ജനനി വന്ദിത ജ്ഞാനതപസ്വിനി

“Manju”

 

പോത്തൻകോട് : ഗുരു തന്റെ ശൈശവവും ബാല്യവും  കൗമാരവും യൗവനവുമൊക്കെ ലോകജനതയ്ക്കായി ത്യാഗം ചെയ്തയായി ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ജനനി വന്ദിത ജ്ഞാനതപസ്വിനി പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ ആറാം ദിവസം (ഏപ്രിൽ 19) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനനി. പൂവും മുള്ളും എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഗുരുവിന്റെ ത്യാഗജീവിതത്തിലെ വിവിധ വശങ്ങളെക്കുറിച്ച് ജനനി സംസാരിച്ചു. ഗുരുവിന്റെ ജനനം കാത്ത് നിരവധി മഹാത്മാക്കളുണ്ടായിരുന്നു. ലോകത്തിലെ എല്ലാ കുട്ടികൾക്കും വേണ്ടി, അവരുടെ നന്മയ്ക്കായി സ്വന്തം ശൈശവവും ബാല്യവുമാണ് ഗുരു ത്യാഗം ചെയ്തത്. സ്വന്തം ശബ്ദത്തിന് പകരം ജ്ഞാനസ്വരൂപമായ പ്രകാശത്തിൽ നിന്നുള്ള ശബ്ദമാണ് ഗുരു കുഞ്ഞിലേ ഉപയോഗിച്ചത്. കൗമാര കാലഘട്ടത്തിൽ തന്റെ സുരക്ഷിതത്വം പോലും അവഗണിച്ചുകൊണ്ട് ഗുരു വീടു വിട്ടിറങ്ങി. യൗവന കാലഘട്ടത്തിൽ മാനാപമാനങ്ങളെ വകവയ്ക്കാതെ ഗുരു മുന്നോട്ടു പോയി. സ്വന്തം ചിന്തകൾക്കും ഉറപ്പുകൾക്കുമുപരി ഗുരുവിന്റെ ഗുരുവായ ഖുറേഷ്യ ഫക്കീർ പറഞ്ഞ വാക്കുകൾ അതുപോലെ അനുസരിച്ചു. സകല ചരാചരങ്ങൾക്കും മുക്തി പ്രാപിക്കാൻ ബ്രഹ്മേച്ഛ പ്രകാരമുള്ള ആത്മീയ മാർഗ്ഗം സ്ഥാപിച്ചു. പിതൃക്കൾക്കും മറ്റു ജീവാത്മാക്കൾക്കും മുക്തിക്കായി ഗുരുപൂജ ചെയ്യുകയും ശിഷ്യനെ ആ കർമ്മം ചെയ്യാൻ അധികാരപ്പെടുത്തുകയും തന്നോളം വളർത്തി വലുതാക്കുകയും ചെയ്ത ഗുരുവിൻ്റെ ആ ത്യാഗ ജീവിതം നാം എന്നും ഹൃദയത്തിൽ സൂക്ഷിക്കണമെന്ന് ജനനി പറഞ്ഞു.

മെക്സിക്കോയിൽ നിന്നുള്ള കാർലോസ് ഗുസ്മാൻ ദർശന വഴിയിലൂടെ ഗുരുവിലേക്ക് താനെത്തിയ അനുഭവം വിശദമാക്കി. ഹോളണ്ടിൽ നിന്നുള്ള ഗഗന്തിക സിദ്ധുവും അനുഭവം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ ഏഴാം ദിനമായ ഇന്ന് എസ്.ശ്യാംകുമാർ പ്രഭാഷണം നടത്തും.

Related Articles

Back to top button