IndiaLatest

ടോക്കിയോ ഒളിംപിക്‌സ്; സെമി യോഗ്യത നേടാതെ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്

“Manju”

ടോക്കിയോ ഒളിംപിക്‌സ് വനിതാ വിഭാഗം 200 മീറ്റര്‍ ഹീറ്റ്സിലും സെമി ഫൈനല്‍ യോഗ്യത നേടാതെ ഇന്ത്യന്‍ താരം ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്സില്‍ 23.85 സെക്കന്റ് സമയമെടുത്താണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കിയത്.
ഈ സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിതെങ്കിലും സെമി യോഗ്യത നേടാന്‍ ദ്യുതിക്കായില്ല. നാലാം ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്തായി ഏറ്റവും അവസാനമാണ് ദ്യുതി മത്സരം ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഗബ്രിയേല തോമസ് 21.61 സെക്കന്‍ഡോടെ ഒന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ നമീബിയയുടെ ക്രിസ്റ്റീന ബോവ, ബ്രസീല്‍ താരം ക്രിസ്റ്റിന വിറ്റോറിയ റോസ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി. നേരത്തെ 100 മീറ്ററിലും മത്സരിച്ച ദ്യുതിക്ക് സെമി യോഗ്യത നേടുവാന്‍ സാധിച്ചിരുന്നില്ല.

Related Articles

Back to top button