KeralaLatest

നെയ്യാറ്റിൻകരയിൽ കർശന നിയന്ത്രണങ്ങൾ

“Manju”

 

അഖിലേശൻ

നെയ്യാറ്റിൻകരയിൽ രണ്ടുപേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി പോലീസ്. അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ പോലീസ് അടപ്പിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരെയും വാഹനവുമായി പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. കോവിഡ് 19 സ്ഥിരീകരിച്ച പത്താംകല്ല് സ്വദേശിയുടെ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര നഗരസഭയിലെ 12 വാർഡുകൾ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് നെയ്യാറ്റിൻകര ടൗണിൽ വാഹനപരിശോധന കർശനമാക്കി. കടകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് പ്രവർത്തിക്കേണ്ടത്. മെഡിക്കൽ ഷോപ്പുകൾ, പച്ചക്കറി കടകൾ, പലവ്യഞ്ജന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. മെഡിക്കൽ ഷോപ്പുകൾക്ക് രാത്രി വരെ പ്രവർത്തിക്കാം

Related Articles

Leave a Reply

Back to top button