IndiaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ മേല്‍നോട്ട സമിതി

“Manju”

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് മേൽനോട്ട സമിതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന ചർച്ചയിലൂടെ വിവാദ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സൂചന. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ സഹകരണം തേടിയിട്ടുണ്ട്.

തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ പതിനഞ്ചാമത് യോഗത്തിൽ സുപ്രീം കോടതിയുടെ ഏപ്രിൽ എട്ടിലെ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിലും ഡാമിൻറെ അറ്റകുറ്റപ്പണിയിലും തമിഴ്നാട് കേരളത്തിന്റെ സഹകരണം തേടിയിട്ടുണ്ട്. എന്നാൽ ഇതിനായി വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതികൾ ആവശ്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.

ഡാമിലെ ചോർച്ച തടയാൻ ആവശ്യമായ ഉപകരണങ്ങൾ ഉടൻ നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച മേൽനോട്ട സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ് പ്രശ്നപരിഹാരത്തിനായി ചീഫ് സെക്രട്ടറി തലത്തിൽ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ പദ്ധതിയിടുന്നത്,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Related Articles

Back to top button