KeralaLatest

വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ വീടു തകര്‍ത്തു

“Manju”

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയില്‍ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകര്‍ത്തത്. കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.

ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തതെന്നാണ് ആദിവാസികള്‍ പറയുന്നത്. ഗോപി നാഗന്റെ കുടുംബം കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.

Related Articles

Back to top button