IndiaKeralaLatest

മലനട മലയപ്പൂപ്പന്‍ പുരസ്കാര സമര്‍പ്പണം നടന്നു.

“Manju”

മലനട : മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മലയപ്പൂപ്പന്‍ പുരസ്കാരം ഐ.എസ്.ആര്‍.. ചെയര്‍മാന്‍ എസ്. സോമനാഥിന് നല്‍കി. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന മലക്കുട മഹാസമ്മേളനവും മലയപ്പൂപ്പന്‍ പുരസ്കാര സമര്‍പ്പണവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിച്ചു. മലനട ദേവസ്വം പ്രസിഡന്റ് കെ. രവി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.

പ്രതിഭകളെ കൊടിക്കുന്നില്‍ സുരേഷ് എം.പി. ആദരിച്ചു. ചികിത്സാ ധനസഹായ വിതരണം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.. നിര്‍വ്വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്യാമളയമ്മ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീജ, പോരുവഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അരുണ്‍ ഉത്തമന്‍, മലനട ദേവസ്വം വൈസ് പ്രസിഡന്റ് മോഹനന്‍ പരിമണം എന്നിവര്‍ ആശംസനേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി രജനീഷ് ആര്‍ സ്വാഗതവും, ഖജാന്‍ജി സി.അജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, സംഗീത സന്ധ്യ, ഗാനമേള എന്നിവ അരങ്ങേറി.

 

Related Articles

Back to top button