IndiaLatest

വ്യോമാഭ്യാസം ; പരിശീലന ചിത്രങ്ങള്‍ പുറത്ത്

“Manju”

ന്യൂഡല്‍ഹി: ഒക്ടോബര്‍ എട്ടിന് അരങ്ങേറുന്ന വ്യോമസേന ദിനത്തില്‍ കൗതുകമുണര്‍ത്താന്‍ വ്യോമാഭ്യാസം . ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് നാല് തകര്‍പ്പന്‍ അഭ്യാസ പ്രകടന ചിത്രങ്ങളാണ്. വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പരിശീലനവേളയിലെടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. യുപിയില്‍ ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമസേന താവളത്തിലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക.

“മിടുക്കും ഭംഗിയും ഒത്തുചേരേണ്ടത് എങ്ങനെയെന്ന് നന്നായി അറിയുമ്പോള്‍ “എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുന്നത്. വ്യോമാഭ്യാസത്തില്‍ വിവിധ വിമാനങ്ങളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് വ്യോമസേന അറിയിച്ചു. രാവിലെ എട്ട് മണിക്ക് സ്‌കൈ ഡൈവേഴ്‌സിന്റെ പ്രത്യേക അഭ്യാസപ്രകടനങ്ങളുണ്ടാകും.

8 മണിക്ക് ആരംഭിച്ച്‌ 11 മണിക്ക് അവസാനിക്കുന്ന തരത്തില്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികളാണ് വ്യോമസേന സംഘടിപ്പിക്കുന്നത്. അതെ സമയം വളരെ താഴ്ന്ന് പറന്നായിരിക്കും അഭ്യാസപ്രകടനങ്ങള്‍ എന്നതുകൊണ്ട് തന്നെ ഡല്‍ഹി-ഗാസിയാബാദ് മേഖലയിലുള്ളവരോട് പക്ഷി ശല്യം ഒഴിവാക്കാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഒന്നും വലിച്ചെറിയരുതെന്ന് സേന നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button