KeralaLatest

മൂന്നാര്‍ – ബോഡിമേട്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

“Manju”

സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ ഹിറ്റായി മാറിയ മൂന്നാര്‍-ബോഡിമെട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിനൊരുങ്ങുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാരമേഖലയ്ക്കും ഗുണമാകും. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിച്ചതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെ തീരെ ഇടുങ്ങിയ റോഡായിരുന്നു. നാല് മീറ്റര്‍ മാത്രമായിരുന്നു വീതി, തമിഴ്നാട്ടില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ദേവികുളം ഗ്യാപ് റോഡിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് മാസങ്ങളോളം അപകടം ഉണ്ടാകുന്നത് പതിവായിരുന്നു. വിനോദസഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2017 സെപ്റ്റംബറില്‍ ഈ ഭാഗത്തിന്റെ നവീകരണം തുടങ്ങിയത്. 42 കിലോമീറ്റര്‍ ദൂരത്തിലെ പണികള്‍ക്കായി 381.76 കോടി രൂപ അനുവദിച്ചു. 15 മീറ്ററായി റോഡിന്റെ വീതി വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

Related Articles

Back to top button