KeralaLatest

സംസ്ഥാനത്ത് സ്കൂളുകള്‍ ഈ മാസം 15നു ശേഷം തുറക്കാൻ ആലോചന

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം; കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. ഈ മാസം 15നു ശേഷം സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകളായിരിക്കും തുടങ്ങുക.

10, പ്ലസ് ടു പ്രവേശന പരീക്ഷകള്‍ക്ക് അധിക കാലം ബാക്കിയില്ലാത്തതിനാല്‍ രക്ഷിതാക്കളുടെ കൂടി ആശങ്ക പരിഗണിച്ചാണ് സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാകും സ്കൂളുകള്‍ തുറക്കുക. ഒരു ക്ലാസിലെ വിദ്യാര്‍ഥികളെ തന്നെ രണ്ടോ മൂന്നോ ബാച്ചുകളായി തിരിച്ചു, ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസില്‍ ഇരുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുരക്ഷിതമായ അകലം ഉറപ്പാക്കിയാകും ക്ലാസുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. ഇതിനൊപ്പം മാസ്ക്കുകളും സാനിറ്റൈസളുകളുടെയും ഉപയോഗം നിര്‍ബന്ധമായും നടപ്പാക്കും. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലെ സ്കൂളുകള്‍ തുറക്കില്ല.

Related Articles

Back to top button