KeralaLatest

20 ലക്ഷം തൊഴില്‍ അവസരം ഒരുക്കും ;മന്ത്രി രാജീവ്

“Manju”

എറണാകുളം: സംസ്ഥാനത്ത് 20 ലക്ഷം തൊഴില്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ്. കെ.ഡിസ്കിന്റെ സഹായത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലായിരിക്കും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ , നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ നിയുക്തി – 2021 കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച്‌ മാസത്തോടെ കെഫോണ്‍ പദ്ധതി യിലൂടെ കൂടുതല്‍ ശക്തമായ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലവസരങ്ങളോടൊപ്പം ഒരു ലക്ഷം എം എസ് എം ഇ കളും ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളമശ്ശേരി നഗരസഭ ചെയര്‍ പേഴ്സണ്‍ സീമാ കണ്ണന്‍, മേഖലാ എംപ്ലോയ്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹിമാന്‍ കുട്ടി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ബെന്നി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button