KeralaLatest

വലിയവേളിയില്‍ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

“Manju”

തിരുവനന്തപുരം: വലിയവേളിയില്‍ വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയില്‍ പെട്ടാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തീരത്തേക്ക് മടങ്ങുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു. വലിയവേളി സ്വദേശികളായ ഫ്രഡ്ഡി, ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button