LatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചു

“Manju”

ശാന്തിഗിരി.കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം മരണനിരക്കിൽ കാര്യമായ വർധന ഉണ്ടായില്ലെങ്കിലും അനുബന്ധ രോഗങ്ങൾ മൂലം നിരവധി ആളുകളാണ് ദുരിതത്തിലായത്. സർക്കാർ CFLTC സംവിധാനങ്ങൾ നിർത്തലാക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള താൽക്കാലിക പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്തത് ജനങ്ങളുടെ ദുരിതം വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ ശാന്തിഗിരി ആശ്രമം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആശ്രമത്തിലെ യുവജനവിഭാഗമായ ശാന്തി മഹിമ പ്രവർത്തകർ സേവന സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്തു. ശാന്തിഗിരി ആശ്രമത്തിലെ ഗസ്റ്റ് ഹൗസ് ഹോം ഐസലേഷൻ സെന്റർ ആയി മാറ്റുകയും മുഴുവൻസമയ ഡോക്ടർമാരുടെ സേവനവും ഭക്ഷണവും മരുന്നുകളും 24 മണിക്കൂർ ആംബുലൻസ് സേവനവും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു. അന്യസംസ്ഥാന അതിഥി തൊഴിലാളി കുടുംബങ്ങൾ അടക്കം നിരവധിപേർ ഈ സൗകര്യം പ്രയോജനപ്പെടുത്തുക യുണ്ടായി. രോഗം ബാധിച്ച വീടുകളിൽ കഴിയുന്നവർക്ക് വേണ്ട ഭക്ഷണം മരുന്നുകൾ മറ്റ് അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും ശാന്തി മഹിമ പ്രവർത്തകർ മുന്നിലുണ്ടായിരുന്നു. ആദരണീയ സ്വാമി ഗുരുസവിത് ജ്ഞാനതപസ്വി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശാന്തി മാധ്യമപ്രവർത്തകരായ ഗുരുദത്ത് ബി എസ്, വന്ദനൻ പി, ബ്രഹ്മദത്തന് എസ്, ആനന്ദ് ആർ, ഗൗരിശൻ എസ്, ഗുരു സ്നേഹം എച്ച്, ബൈജു ബി എന്നിവരെ അഭിനന്ദിച്ചു. യോഗത്തിൽ തിരുവനന്തപുരം ഏരിയ (റൂറൽ) പ്രതിനിധികളും പങ്കെടുത്തു.

Related Articles

Back to top button