KeralaLatest

ഇന്ന് ഇന്ദിര ടീച്ചറുടെ 41-ാംമത് പ്രാർത്ഥനാദിനവും സ്മരണാഞ്ജലിയും

“Manju”

പോത്തൻകോട് : ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രൺ കെ. ഇന്ദിര ടീച്ചറുടെ 41-ാംമത് പ്രാർത്ഥനാദിനവും സ്മരണാഞ്ജലിയും ഇന്ന് (2024 മാർച്ച് 20 ബുധൻ) നടക്കും. 41-ാം ദിവസത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ സ്മരണാഞ്ജലിയും ഉണ്ടാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ദിര ടീച്ചറെ അനുസ്മരിച്ച് പ്രഭാഷണം നടത്തും. ടീച്ചറുടെ മകനും എക്കണോമിക്സ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ശ്രുതിചിത്ത് കെ.കെ., ആശ്രമം എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ജനറൽ കൺവീനറും ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. എൻ. ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും. മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ഹേമലത പി.. സ്വാഗതവും ഇന്ദിര ടീച്ചറുടെ മകളും ശാന്തിഗിരി ഹോമിയോ ഫാർമസി സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ.ശ്രീധന്യ കെ.കെ. നന്ദിരേഖപ്പെടുത്തും.

പഴശ്ശി യു.പി സ്കൂളിൽ 23 വർഷ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ടീച്ചർ. ശാന്തിഗിരി മാതൃമണ്ഡലത്തിൻ്റെ വളർച്ചക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. തലശ്ശേരിയിൽ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൻ്റെ ആരംഭം മുതലുള്ള വികസന പ്രവർത്തനങ്ങളിൽ ഇന്ദിര ടീച്ചർ പങ്കാളിയായിരുന്നു.

2024 ഫെബ്രുവരി 9 നാണ്  കൂറാറ വലിയ പറമ്പത്ത് ദിവംഗതനായ ദേവദാസിന്റെ സഹധർമ്മിണിയും ഗുരുവിന്റെ വത്സല ശിഷ്യയുമായ കെ. ഇന്ദിര 67-ാം വയസ്സിൽ ദിവംഗതയായത്.

Related Articles

Check Also
Close
Back to top button