KeralaLatest

12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്ന് കുത്തിവയ്പ്പിന്റെ അഞ്ചാം ദിവസമാണ്. സംസഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്.

ഇന്ന് എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.

Related Articles

Back to top button