IndiaLatest

സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി

“Manju”

വായ്പാപ്പലിശ വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്; നിരക്ക് രണ്ടക്കം  തൊട്ടു! | South Indian Bank hikes MCLR again

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന നിരക്ക് കൂട്ടിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്ക് കൂടും. അതായത്, വായ്പാ ഇടപാടുകാരന്റെ പ്രതിമാസ വായ്പാത്തിരിച്ചടവ് കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഫെബ്രുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 9.80 ശതമാനത്തിലേക്കും ഒരുമാസക്കാലാവധിയുള്ളവയുടേത് 9.75ല്‍ നിന്ന് 9.80 ശതമാനത്തിലേക്കുമാണ് കൂട്ടിയത്. മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 9.80 ശതമാനത്തില്‍ നിന്ന് 9.85 ശതമാനമായി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.90 ശതമാനമാണ്. നിലവിലെ 9.85 ശതമാനത്തില്‍ നിന്നാണ് വര്‍ധന. ഒരുവര്‍ഷക്കാലാവധിയുള്ള വായ്പയുടെ എം.സി.എല്‍.ആര്‍ 9.95ല്‍ നിന്ന് 10 ശതമാനമായും ഉയര്‍ത്തി. നടപ്പുവര്‍ഷത്തിന്റെ (2023-24) തുടക്കം മുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. 2023 ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് എം.സി.എല്‍.ആര്‍ 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവും മാത്രമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45 ശതമാനത്തില്‍ നിന്നാണ് ഇക്കാലയളവില്‍ 10 ശതമാനത്തിലെത്തിയത്.

Related Articles

Back to top button