InternationalLatest

മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് പിടിവീണു

“Manju”

സ്‌കോട്ട്‌ലാന്റ്: മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് 10 മാസം തടുവുശിക്ഷ വിധിച്ച് കോടതി. എഡിന്‍ബര്‍ഗിലാണ് സംഭവം. ഡെല്‍റ്റ എയര്‍ലെന്‍സിലെ പൈലറ്റിനാണ് മദ്യപിച്ച് ജോലിക്കെത്തിയതിനാല്‍ തടവുശിക്ഷ ലഭിച്ചത്. സ്‌കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്ക് യാത്ര തിരിക്കാനിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പരിശോധനയില്‍ പിടിക്കപ്പെട്ട ഇയാള്‍ക്ക് കോടതി 10 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്.

എഡിന്‍ബര്‍ഗില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനം പറത്താനെത്തിയ പൈലറ്റ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിനെയാണ് അമിതമായി മദ്യപിച്ച നിലയില്‍ കണ്ടത്. 63 കാരനായ ഇയാളുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തുകയായിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് സംഭവം. ജൂണ്‍ 16 ന് പൈലറ്റിന്റെ യൂണിഫോം ധരിച്ച് പുറപ്പെടുന്നതിന് 80 മിനിറ്റ് മുമ്പുള്ള പരിശോധനയിലാണ് സംഭവം. ഇയാളുടെ കൈവശം രണ്ട് മദ്യക്കുപ്പിയുള്ളതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഒരു കുപ്പിയില്‍ പകുതി മാത്രമാണ് മദ്യമുണ്ടായിരുന്നത്. തുടര്‍ന്ന് ഇയാളെ ബ്രീത്ത് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ രക്തത്തില്‍ അമിതമായ അളവില്‍ മദ്യം കണ്ടെത്തുകയായിരുന്നു.

മദ്യപിച്ച് ജോലിക്കെത്തിയ ഇയാളെ എഡിന്‍ബറോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പൊതുജനങ്ങളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് പൈലറ്റിന് ജയില്‍ ശിക്ഷ വിധിക്കേണ്ടി വന്നതെന്ന് കോടതി വ്യക്തമാക്കി. നിരവധി ജീവന്‍ അപകടത്തിലാവുന്നതിനും അതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. തന്റെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ അശ്രദ്ധമായ അവഗണനയാണ് അദ്ദേഹം കാണിച്ചത്. ഒരു വിമാനത്തിന്റെ പൈലറ്റിന്റെ കൈകളിലാണ് നൂറുകണക്കിനാളുകളുടെ ജീവനുള്ളത്. മദ്യപിച്ച് വിമാനം പറത്തുന്നതിലൂടെ അവരെയെല്ലാം അപകടത്തിലാക്കുമായിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടുമെന്ന സന്ദേശം കൂടി ഈ ശിക്ഷയിലൂടെ ബോധ്യപ്പെടണമെന്നും കോടതി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് യുഎസില്‍ പൈലറ്റിന് നേരത്തെ രണ്ട് കേസുകള്‍ നിലവിലുണ്ട്.

Related Articles

Back to top button