InternationalLatest

വൃക്കയുമായി 489 കിലോമീറ്റര്‍ താണ്ടി ലംബോര്‍ഗിനി

“Manju”

ശ്രീജ.എസ്

റോം : ലംബോര്‍ഗിനി ഹുറാകാന്‍ വാഹനം ഒരു ജീവന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് ഇറ്റാലിയന്‍ പോലീസ്.
ഗെമേല്ലി സര്‍വ്വകലാശാല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വൃക്ക എത്തിക്കാനാണ് ഇറ്റാലിയന്‍ പോലീസ് റോഡിലൂടെ മരണവേഗത്തില്‍ പാഞ്ഞത്. സാധാരണയായി ഇത്തരം ദൗത്യങ്ങള്‍ക്ക് ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ ഹെലിപാഡ് ഇല്ലാത്തതിനെ തുടര്‍ന്നാണ് മറ്റ് വഴികള്‍ തേടിയത്. തുടര്‍ന്നാണ് ലംബോര്‍ഗിനി ഹുറാകാന്‍ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്.

സാധാരണ അഞ്ച് മണിക്കൂര്‍ വേണ്ടിവരുന്ന ദൂരമാണ് രണ്ട് മണിക്കൂര്‍ കൊണ്ട് വാഹനം പിന്നിട്ടത്. ലക്ഷ്യത്തിലെത്തി ദൗത്യം വിജയിച്ച ശേഷം ഇറ്റാലിയന്‍ പോലീസ് തന്നെയാണ് ശരവേഗത്തില്‍ വാഹനം പോകുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ സംഭവം പങ്കുവെച്ചത്. സൂപ്പര്‍കാറിന് നന്ദി പറഞ്ഞ് പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടുതന്നെ നെറ്റിസണ്‍സ് വൈറലാക്കി. നിരവധി പേരാണ് പോലീസിന്റെ പ്രവര്‍ത്തനത്തെ അനുമോദിച്ച്‌ രംഗത്ത് എത്തിയത്.

Related Articles

Back to top button