IndiaLatest

ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണം

“Manju”

ശ്രീജ..എസ്

 

ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന് ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹാല്‍. ഇന്ത്യക്ക് വേണ്ടി മൂന്ന് വര്‍ഷം മുന്‍പ് ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം നടത്തിയെങ്കിലും ചഹാലിന് ഇതുവരെ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുകയെന്നത് കടുത്ത വെല്ലിവിളിയാണെന്നും രവീന്ദ്ര ജഡേജയും അശ്വിനും കുല്‍ദീപ് യാദവും ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ചഹാല്‍ പറഞ്ഞു.

തനിക്കും ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കാന്‍ താല്പര്യം ഉണ്ടെന്നും അതിന് വേണ്ടി രഞ്ജി ട്രോഫിയില്‍ താന്‍ കൂടുതല്‍ കളിക്കണമെന്നും ചഹാല്‍ പറഞ്ഞു. താന്‍ ആകെ 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചതെന്നും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച്‌ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ മാത്രമേ തനിക്ക് ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ കഴിയു എന്നും ചഹാല്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗിനെ പോലെയും രവിചന്ദ്ര അശ്വിനെ പോലെയും ദീര്‍ഘ കാലം ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചഹാല്‍ പറഞ്ഞു.

Related Articles

Back to top button