IndiaLatest

രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ആഡംബര ഹോട്ടല്‍ അയോധ്യയില്‍

“Manju”

രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ആഡംബര ഹോട്ടല്‍ ക്ഷേത്രനഗരമായ അയോധ്യയില്‍. സസ്യാഹാരം മാത്രം വിളമ്പുന്ന വെജ്ഓണ്‍ലി ഹോട്ടലാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി 22നാണ് രാമക്ഷേത്ര പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയില്‍ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെയും, മറ്റൊരു ഭവന പദ്ധതിയുടെയും ഉദ്ഘാടനം അന്നേ ദിവസം നടക്കും. സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നഗരത്തില്‍ ചെറുതും വലുതുമായ ഹോട്ടലുകള്‍ ഒരുക്കുന്നതിനായി 110 ഓളം ഹോട്ടല്‍ ഉടമകള്‍ അയോധ്യയില്‍ ഭൂമി വാങ്ങുന്നുണ്ട്.

രാമക്ഷേത്ര നിര്‍മാണത്തോടെ അയോധ്യയുടെ മുഖച്ഛായ തന്നെ മാറി. ഈ ക്ഷേത്രനഗരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് അയോധ്യയില്‍ നടക്കുന്നത്. ആഡംബര ഹോട്ടലുകളും ഭവന പദ്ധതികളും ഉള്‍പ്പെടെ കോടികളുടെ നിക്ഷേപ പദ്ധതികള്‍ അയോധ്യയില്‍ എത്തിക്കഴിഞ്ഞു. മുംബൈ, ഡല്‍ഹി, മറ്റ് പ്രധാന നഗരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തില്‍ പ്രവര്‍ത്തനക്ഷമമാണ്. ലഖ്‌നൗവില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സോളാര്‍ പാര്‍ക്കും ഇവിടെ നിര്‍മിക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെ ദ സരയുഎന്ന ആഡംബര എക്സ്‌ക്ലേവില്‍ വസ്തു വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഡെവലപ്പര്‍ ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധപ്ലോട്ടിന്റെ വലുപ്പവും മൂല്യവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 10,000 ചതുരശ്ര അടി സ്ഥലത്തിന് 14.5 കോടി രൂപ ചെലവ് വരുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button