EntertainmentLatest

‘ആടുജീവിതം’ റിലീസ് മാര്‍ച്ച് 28 ന്

“Manju”

 

പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതം’ റിലീസ് മാര്‍ച്ച് 28നാണ്. ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുന്‍കൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്. വായിച്ച പുസ്തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‌മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.

Related Articles

Back to top button