KeralaLatest

“റീയൂണൈറ്റഡ് ” അല്ലിയെയും സുപ്രിയേയും ചേർത്ത് പിടിച്ചു പ്രിത്വിരാജ് എഴുതി

“Manju”

 

14 ദിവസങ്ങൾ നീണ്ട ക്വാറന്റൈൻ പൂർത്തിയാക്കി മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തിരികെ വീട്ടിലെത്തി. ‘റീ യുണൈറ്റഡ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുപ്രിയയെയും മകളായ അലംകൃതയെയും ചേർത്തു നിർത്തിയിരിക്കുന്ന ചിത്രം പങ്കു വച്ചാണ് നടൻ സന്തോഷവാർത്ത ആറിയിച്ചത്. 14 ദിവസങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് ക്വാറന്റൈൻ അവസാനിപ്പിച്ച് നടൻ വീട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം ഫെയ്സ്ബുക്ക് പേജിലൂടെ താരം പങ്കുവച്ചിരുന്നു. എന്നാൽ‌ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്ന് പൃഥ്വി അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 22–നാണ് പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും ജോര്‍ജാനിൽ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. തുടർന്ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. മെയ് 29–നാണ് താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയായത്. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ക്വാറന്റീൻ ദിവസങ്ങൾ മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങാനാണ് പൃഥ്വി തീരുമാനിച്ചത്.

ഇതിനിടെ അണിയറപ്രവർത്തകരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകൾക്കു വഴി വച്ചിരുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദ്ദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

Related Articles

Back to top button