KeralaLatest

വേൾഡ് ഇന്റർഫെയ്ത്ത് ഫെസ്റ്റിവൽ : സാംസ്ക്കാരിക പ്രതിനിധികളുടെ യോഗം നടന്നു

“Manju”
വേൾഡ് ഇന്റർഫെയ്ത്ത് ഫെസ്റ്റിവൽ കൂടിയാലോചനയ്ക്കെത്തിയ ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ചുമതലക്കാർ ഗുരുജി ദിലീപ്ജി മഹാരാജിനൊപ്പം ആശ്രമത്തിൽ

പോത്തൻകോട്: സംസ്ഥാനത്ത് നടക്കുന്ന 38-ാം വേൾഡ് ഇന്റർഫെയ്ത്ത് ഫെസ്റ്റിവൽ ആന്റ് വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഏകോപനവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നേഷൻ റിലീജിയസ് എൻ.ജി.ഒ കമ്മിറ്റിയുടെ സെക്രട്ടറിയും വേൾഡ് യോഗ കമ്മ്യൂണിറ്റിയുടെ ചെയർമാനുമായ ഗുരുജി ദിലീപ്ജി മഹാരാജിന്റെ സാന്നിധ്യത്തിൽ ആർട്ട്സ് ആന്റ് കൾച്ചർ ഡിവിഷൻ ചുമതലക്കാരുടെ യോഗം നടന്നു.

ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി. ഫെബ്രുവരി ആദ്യവാരം ആശ്രമവുമായി ചേർന്ന് നടക്കുന്ന ഈ പരിപാടിയിൽ സാംസ്ക്കാരിക ഡിവിഷനുകൾ ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സ്വാമി വിശദീകരിച്ചു. ഗുരുവിനെക്കുറിച്ചും ശാന്തിഗിരിയിലെ മതാതീത ആത്മീയത എന്ന വിഷയത്തെക്കുറിച്ചും ലോകം അറിയേണ്ട സമയമായതായി ഗുരുജി ദിലീപ്ജി മഹാരാജ് പറഞ്ഞു. ഇന്റർഫെയ്ത്ത് ഫെസ്റ്റിവലിന്റെ വിശദാശംങ്ങൾ അദ്ദേഹം പങ്കുവെച്ചു. സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ബ്രഹ്മചാരിമാരായ എസ്.വിവേക്, എം.പി.സത്പ്രഭ, പി.ആർ ശാന്തിപ്രിയ, ബ്രഹ്മചാരിണി എ.എൻ.കൃഷ്ണപ്രിയ, ഡോ.പി.എ.ഹേമലത, എം.പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button