International

ദുബായിൽ ഇ-സ്‌കൂട്ടറിനും പെർമിറ്റ്

“Manju”

അബുദാബി: ദുബായിൽ ഇ-സ്‌കൂട്ടറിനും പെർമിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്‌കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പ്രാദേശിക, രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു പെർമിറ്റ് ആവശ്യമില്ല.

ഉപയോക്താക്കൾക്ക് സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കോഴ്‌സുകളിൽ പങ്കെടുക്കുകയും ഓൺലൈൻ പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്കാണ് അനുമതി ലഭിക്കുക. ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്‌കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നേടണം. സ്‌കൂട്ടർ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഓടിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ ആർടിഎ ക്യാമ്പെയിൻ ആരംഭിക്കും. ഈ മാസം 13 മുതൽ ദുബായിലുടനീളമുള്ള 10 ജില്ലകളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ അനുവദിക്കും. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്‌കൂട്ടറുകളുടെ ട്രയൽ ഓപറേഷന്റെ വൻ വിജയത്തിനു ശേഷമാണ് ഈ നടപടിയെന്ന് ആർടിഎയും ദുബായ് പോലീസും പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊൾവാർഡ്, ജുമൈറ ലേയ്ക്സ് ടവേഴ്സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവയാണ് പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. ഖിസൈസ്, മൻഖൂൽ, കരാമ എന്നിവിടങ്ങളിലെ നിർദിഷ്ട സോണുകൾക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും സൈഹ് അസ്സലാം, അൽ ഖുദ്ര, മെയ്ദാൻ എന്നിവയൊഴികെ ദുബായിലുടനീളമുള്ള സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി നിർദേശിച്ച 167 കിലോമീറ്റർ നീളമുള്ള ട്രാക്കുകളും ഉൾക്കൊള്ളുന്നു. നാല് കമ്പനികൾക്കാണ് ഇ-സ്‌കൂട്ടറുകൾ വാടകക്ക് നൽകാൻ അനുമതിയുള്ളത്.

Related Articles

Back to top button