InternationalLatest

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച്‌ ഗൂഗിള്‍ ജീവനക്കാര്‍

“Manju”

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍
ഗൂഗിള്‍ ജീവനക്കാര്‍ പുതിയ തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കി. ‘ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍’ എന്ന പേരിലാണ് സംഘടനാ രൂപീകരിച്ചത്. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 225 ജീവനക്കാര്‍ സംഘടനയില്‍ അണിചേര്‍ന്നു.
കമ്ബനിയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണം. മാന്യമായ വേതനം, ചൂഷണം, പ്രതികാരം, വിവേചനം എന്നിവയെ പേടിക്കാതെയുള്ള ജോലി എന്നിവ ഉറപ്പുവരുത്തുന്നതിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു.
വര്‍ണ വിവേചനം, തൊഴിലാളി ചൂഷണം, കമ്ബനിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുകയോ ശബ്ദമുയര്‍ത്തുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തൊഴിലാളികള്‍ നേരിട്ട് വരുന്നുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമെന്നോളമാണ് സംഘടനയുടെ രൂപീകരണം.

Related Articles

Back to top button