InternationalLatest

കൂടുതല്‍ താരങ്ങളെ ടീമില്‍ എത്തിക്കും; എറിക് ടെന്‍ ഹാഗ്

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കും.എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്റിനോട് മൂന്ന് ഫസ്റ്റ് ടീം താരങ്ങളെ കൂടെ തനിക്ക് ആവശ്യം ഉണ്ട് എന്ന് അറിയിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്റ് ടെന്‍ ഹാഗിന് 70 മില്യണ്‍ പൗണ്ടിന്റെ ബഡ്ജറ്റ് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജനുവരിയില്‍ ക്ലബ് വിടുകയാണെങ്കില്‍ ഈ തുക വര്‍ധിക്കും. ഒരു സ്ട്രൈക്കറെയും റൈറ്റ് ബാക്കിനെയും ഒരു മിഡ്ഫീല്‍ഡറെയും സൈന്‍ ചെയ്യാന്‍ ടെന്‍ ഹാഗ് ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അവരുടെ പ്രതാപ കാലത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ ഉറച്ചാണ് ടെന്‍ ഹാഗ് ഒരോ നീക്കങ്ങളും നടത്തുന്നത്.

Related Articles

Back to top button