InternationalLatest

അക്കൗണ്ടന്റുമാരുടെ സമ്മേളനത്തിന് തുടക്കമായി

“Manju”

മനാമ: ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ 14ാം വാര്‍ഷിക അന്താരാഷ്‌ട്ര സമ്മേളനത്തിന് തുടക്കമായി.വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ദുവാഅല്‍മുഅല്ലിം, ശൂറ കൗണ്‍സില്‍ അംഗവും കെ.പി.എം.ജി ബഹ്‌റൈന്‍ മാനേജിങ് പാര്‍ട്‌ണറുമായ ജമാല്‍ ഫക്രൂ, ബഹ്‌റൈന്‍ അക്കൗണ്ട്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ബാസ് അലി രാധി എന്നിവര്‍ സന്നിഹിതരായിരുന്നു. 2025ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, 2027ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യവുമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആഹ്വാനംചെയ്ത് ഇന്ത്യന്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ വെര്‍ച്വല്‍ പ്രഭാഷണത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

Related Articles

Back to top button