InternationalLatest

ലഞ്ച് ഇനി ബഹിരാകാശത്തായാലോ?

“Manju”

ബഹിരാകാശത്തിരുന്ന് അവിടുത്തെ കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നിയിട്ടുണ്ടോ? എങ്കില്‍ ആ ആഗ്രഹവും നിറവേറ്റാൻ ഒരുങ്ങുകയാണ് ആഡംബര ബഹിരാകാശ കമ്പനിയായ സ്‌പേസ് വിഐപി.

ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ആഹാരം കഴിക്കാൻ ലഭിക്കുന്ന സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025ഓടെ ഇത് സാധ്യമാകുമെന്നും സ്‌പേസ് വിഐപി പറയുന്നു. അന്തരീക്ഷത്തില്‍ നിന്നും ഏകദേശം 30 കിലോമീറ്റർ ഉയരത്തില്‍ പറന്നുപൊങ്ങി ഭക്ഷണം കഴിക്കാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. സ്‌പേസ് പെഴ്‌സ്‌പെക്റ്റീവിന്റെ നെപ്ട്യൂണ്‍ ക്യാപ്‌സ്യൂള്‍ 2024ഓടെ പറന്നുയരും. ഇത് യാഥാർത്ഥ്യമാകുന്നതോടെ നെപ്ട്യൂണ്‍ ക്യാപ്‌സ്യൂളില്‍ ഇരുന്ന് ബഹിരാകാശ കാഴ്ചകള്‍ കണ്ടുകൊണ്ട് ഭക്ഷണം ആസ്വദിക്കാം.
ലോകത്തെ മികച്ച റസ്റ്റോറന്റുകളില്‍ മുൻനിരയില്‍ നില്‍ക്കുന്ന ഡാനിഷ് റെസ്‌റ്റോറന്റ് ആല്‍ക്കമെസ്റ്റിലെ ഷെഫാണ് വിരുന്നിനായുള്ള ഭക്ഷണം ഒരുക്കുന്നത്. വായില്‍ കപ്പലോടുന്ന വിഭവങ്ങള്‍ ആസ്വദിച്ച്‌ 6 പേർക്ക് ഈ ക്യാപ്‌സ്യൂളില്‍ യാത്ര ചെയ്യാൻ സാധിക്കുമെന്നും സ്‌പേസ് വിഐപി പറയുന്നു.

യാത്രക്കാർക്കായി ഭക്ഷണം മാത്രമല്ല ക്യാപ്‌സ്യൂളില്‍ ഒരുക്കുന്നത്. പ്രത്യേക വിശ്രമമുറികളും, വൈഫൈ സൗകര്യങ്ങളും ഫാഷൻ ഹൗസും ഇതില്‍ ഒരുക്കും. സംഗതിയൊക്കെ രസകരമാണെങ്കിലും ഇത്തരത്തിലൊരു യാത്ര പോകാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 4 കോടി രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടത്.

Related Articles

Back to top button