IndiaLatest

പൊതുവാഹനവും ടോള്‍ നല്‍കണം

“Manju”

ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പ്ലാസകളില്‍ കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുവാഹനങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കാനാകില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയില്‍ വി. ശിവദാസൻ എം.പിക്ക് മറുപടി നല്‍കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങള്‍ക്കും വി.ഐ.പികളെ അനുഗമിക്കുന്ന വാഹനങ്ങള്‍ക്കും മാത്രമാണ് ഇളവ്.

പാത നിര്‍മിക്കാനായി മുടക്കിയ മുഴുവൻ തുകയും പിരിച്ചു കഴിഞ്ഞാലും 40 ശതമാനം നിരക്കില്‍ ടോള്‍ പിരിവ് തുടരും. ടോള്‍ പിരിവില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് യാതൊരു വിഹിതവും ലഭിക്കില്ല. തുക കേന്ദ്രസര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നതെന്നും മറുപടിയില്‍ പറയുന്നു.

Related Articles

Back to top button