IndiaLatest

എയര്‍ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മഹാരാഷ്ട്ര സര്‍ക്കാറിന്

“Manju”

മുംബൈ : എയര്‍ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സര്‍ക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കിയത്. കെട്ടിടം കൈമാറുന്നതുമായി ബന്ധപ്പെട്ടുളള മുഴുവന്‍ ഇടപാടുകളും പൂര്‍ത്തിയായിട്ടുണ്ട്. എയര്‍ ഇന്ത്യ ഉടമസ്ഥാവകാശം അസറ്റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് കൈമാറാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. 1,601 കോടി രൂപയുടേതാണ് ഇടപാട്. അടുത്തിടെ എയര്‍ ഇന്ത്യയുടെ നിക്ഷേപം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെട്ടിടം വിറ്റഴിച്ചത്. നരിമാന്‍ പോയിന്റിലെ കെട്ടിടം എയര്‍ ഇന്ത്യയുടെ ഐക്കണിക് പ്രതീകമായാണ് വിശേഷിപ്പിച്ചിരുന്നത്. 2022 ജനുവരി 27-നാണ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിന് അനുമതി ലഭിച്ചത്. നിലവില്‍, ഏറ്റെടുക്കല്‍ നടപടികള്‍ മുഴുവനായും പൂര്‍ത്തിയായിട്ടുണ്ട്.

Related Articles

Back to top button