IndiaLatest

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു

“Manju”

youth league യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു

ശ്രീജ.എസ്

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്. മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്ന അകല്‍ച്ചയാണ് രാജിയിലെത്തിച്ചതെന്നാണ് വിവരം. രാജിക്കത്ത് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് നല്‍കി.

കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിംഗ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി. സാബിര്‍ ഗഫാര്‍ തന്നെയാണ് രാജിക്കത്ത് പുറത്ത് വിട്ടത്.

Related Articles

Back to top button