KeralaLatest

ലോകത്തെ ഏറ്റവും വലിയ പാമ്പ് അനാ ജൂലിയ ചത്ത നിലയില്‍

“Manju”

 

റിയോ ഡി ജെനീറോ: ലോകത്തെ ഏറ്റവും വലിയ പാമ്പെന്ന് കരുതുന്ന അനാ ജൂലിയയെന്ന നോർത്തേണ്‍ ഗ്രീൻ അനാകോണ്ടയെ ചത്ത നിലയില്‍ കണ്ടെത്തി. അടുത്തിടെ കണ്ടെത്തിയ ഈ പാമ്ബിന് അനാ ജൂലിയെന്നാണ് പേര് നല്‍കിയിരുന്നത്. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അഞ്ചാഴ്ച മുൻപ് തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുള്‍ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്തുള്ള ഫോർമോസോ നദിയിലാണ് അനാ ജൂലിയയെ കണ്ടെത്തിയത്.

യൂനെക്ടസ് അക്കയിമ'; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തി

നാഷണല്‍ ജ്യോഗ്രഫികിന്റെ ഒരു പര്യവേക്ഷണത്തിനിടെ വൈല്‍ഡ്‌ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക്ക് വോങ്കിന്റെ നേതൃത്വത്തിലെ ടീമാണ് ഇതിനെ കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ ഈ ഭീമൻ പാമ്ബിന് സമീപത്ത് കൂടി നീന്തുന്ന വോങ്കിന്റെ വീഡിയോ അന്ന് വൈറലായിരുന്നു. ഇവയുടെ തലയ്ക്ക് ഒരു മനുഷ്യത്തലയോളം വലിപ്പമുണ്ട്. 26 അടി നീളവും 200 കിലോ ഗ്രാം തൂക്കവും ഇതിന് ഉണ്ടായിരുന്നു.

അതേസമയം, വളരെ വേഗത്തില്‍ ഇരകളെ പിടിക്കാനും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കാനുമാകും. ഏകദേശം 10 മില്യണ്‍ വർഷങ്ങള്‍ക്ക് മുമ്ബ് ഗ്രീൻ അനാകോണ്ടകളില്‍ നിന്ന് വേർപിരിഞ്ഞുണ്ടായതാകാം ഇവയെന്ന് കരുതുന്നു. ഗ്രീൻ അനാകോണ്ടകളുമായി ജനിതകപരമായി 5.5 ശതമാനം വ്യത്യാസമാണുള്ളത്. ഇത് വളരെ വലിയ വ്യത്യാസമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടിരുന്നു.

Related Articles

Back to top button