KeralaLatest

ഓണ്‍ലൈന്‍ ട്രേഡിങ് വഴി തട്ടിപ്പ്; തിരുവനന്തപുരത്ത് യുവതിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ട്രേഡിങ് വഴി വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ യുവതിക്ക് നഷ്ടമായത് 27 ലക്ഷത്തിലധികം രൂപ. യുവതിയുടെ പരാതിയില്‍ കേസെടുത്തു സൈബര്‍ പൊലീസ്.

ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുമ്പോഴും നിരവധി പേരാണ് ദിനംപ്രതി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയാകുന്നത്. വാട്ട്സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം. കവടിയാര്‍ സ്വദേശിനിയായ യുവതിക്ക് ഇന്നലെ നഷ്ടമായത് 27 ലക്ഷത്തിലധികം രൂപയാണ്. ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ടെലിഗ്രാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ച് ടാസ്‌കുകള്‍ നല്‍കി പണം തട്ടുകയായിരുന്നു തട്ടിപ്പുകാര്‍. യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തു.

തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും പ്രതികളെ പിടികൂടാന്‍ പോലീസില്‍ ആകുന്നില്ല. അന്വേഷണം എത്തുന്നത് ഇടനിലക്കാരിലേക്ക് മാത്രമാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് സൈബര്‍ പോലീസ് ബോധവല്‍ക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വര്‍ധന. സൈബര്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്ന സംഘങ്ങളെ കുറിച്ചു ഉള്‍പ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button