പാലക്കാട്: ജില്ലാ രജിസ്ട്രേഷന് വകുപ്പിനു കീഴിലുള്ള ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസ്, 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 194 ജീവനക്കാര്‍ തങ്ങളുടെ ആറ് ദിവസത്തെ വേതനമായ 14,36,328 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ടി.എച്ച്.സാജിത, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഒ.എ.സതീശ് എന്നിവര്‍ക്ക് ജീവനക്കാര്‍ ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി. താത്ക്കാലികമായി മാറ്റിവെച്ച ഒരു മാസത്തെ ശമ്ബളം അഞ്ച് ഗഡുക്കളായി തിരികെ ലഭിക്കുന്നതില്‍ നിന്നുള്ള ഒരു ഗഡുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരും മുന്‍ ജീവനക്കാരും സംയോജിച്ച് കഴിഞ്ഞ ദിവസം 100 പള്‍സ് ഓക്സിമീറ്ററുകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു.
Related Articles
കര്‍ഷകര്‍ക്ക് സഹായവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
June 28, 2021 5:02 PM
കണ്ണൂരില്‍ ബൈക്കപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡില്ല, രണ്ടാം ഫലം നെഗറ്റീവ്
July 26, 2020 2:25 PM
Check Also
Close
-
‘ഇന്ധനവില പ്രവചന മത്സരം’ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്February 1, 2021 11:01 AM