IndiaLatest

90 രൂപ നാണയം പുറത്തിറക്കി ആര്‍ബിഐ

“Manju”

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികം പ്രമാണിച്ച്‌ 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. 90 ആം വാർഷിക ദിനമായ തിങ്കളാഴ്ചയാണ് റിസർവ് ബാങ്ക് 90 രൂപയുടെ നാണയം പുറത്തിറക്കിയത്. തൊണ്ണൂറു രൂപ നാണയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു.

40 ഗ്രാം ഭാരമുള്ള നാണയം 99.99 ശതമാനം വെള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നാണയത്തിന് നടുവില്‍ ആർബിഐയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ദേവനാഗിരി ഭാഷയിലും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ അശോകസ്തംഭവും നാണയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആർബിഐ മുദ്രയോടൊപ്പം ആർ ബി ഐ @90 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ നാണയം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരം 1934 ലാണ് ഹില്‍റ്റണ്‍ യങ് കമ്മീഷന്റെ ശുപാർശ പ്രകാരം ആർബിഐ നിലവില്‍ വരുന്നത്.

ഔദ്യോഗികമായി ആർബിഐ പ്രവർത്തനം ആരംഭിക്കുന്നത് 1935 ഏപ്രില്‍ 1 മുതലാണ്. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിരത ഉറപ്പുവരുത്തുക, നോട്ടുകളുടെ അച്ചടിയും വിതരണവും നിർവഹിക്കുക, രാജ്യ പുരോഗതിക്കായി ക്രെഡിറ്റ് കറൻസി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് റിസർവ് ബാങ്കിന്റെ പ്രധാന ചുമതലകള്‍.

Related Articles

Back to top button