LatestThiruvananthapuram

സാംസ്കാരിക സംഗമം : ഗൃഹസന്ദര്‍ശനം ആരംഭിച്ചു

“Manju”
സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാന തപസ്വി ശാന്തിപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം നടത്തി

പോത്തന്‍കോട് : 25 -ാം നവഒലി ജ്യോതിര്‍ദനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ആശ്രമം പ്രസി‍ഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് നടക്കുന്ന സാംസ്കാരിക സംഗമത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകളിലെ ചുമതല വഹിക്കുന്ന സന്ന്യാസി സന്ന്യാസിമാരുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദര്‍ശനം നടന്നുവരുന്നു.

ഏപ്രില്‍ 2 വൈകുന്നേരം 5 മണിയ്ക്ക് ശാന്തിപുരം യൂണിറ്റില്‍ സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാന തപസ്വിയും കരുണപുരം യൂണിറ്റില്‍ ജനനി കരുണശ്രീ ജ്ഞാന തപസ്വിനിയും ജ്യോതിപുരം യൂണിറ്റില്‍ ജനനി വന്ദിത ജ്ഞാന തപസ്വിനിയുമാണ് ഗൃഹസന്ദര്‍ശനം നടത്തിയത്. ഏപ്രില്‍ 6വരെ ഈ യൂണിറ്റുകളില്‍ ഗൃഹസന്ദര്‍ശനം ഉണ്ടാകും.

 

ജനനി കരുണശ്രീ ജ്ഞാന തപസ്വിനി കരുണപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം നടത്തി

Related Articles

Back to top button