KeralaLatest

ആ മുംബൈ ചുഴലിക്കാറ്റ്138 കൊല്ലം മുൻപ്

“Manju”

 

138 വര്ഷം മുൻപ് മുംബൈയിൽ അതിഭീകരമായ ഒരു ചുഴലിക്കാറ്റുണ്ടായി – അത് 1882 ജൂൺ ആറിനായിരുന്നു . അന്ന് ഒരു ലക്ഷത്തിലേറെ പേര് മുംബൈയിൽ മരിച്ചു എന്നാണു കണക്ക് . ഈ കണക്കിന് പക്ഷെ ഔദ്യോഗിക പിന്തുണയില്ല കാരണം ചുഴലിക്കാറ്റുകളെക്കുറിച്ച് ഔദ്യോഗികമായി രേഖപ്പെടുത്തതാണ് തുടങ്ങിയത് 1891 ൽ ആണ്..

അതിൽ പിന്നെ ഇപ്പോഴാണ് -2020 ജൂണിലാണ്- മുംബൈയെ ഒരു ചുഴലിക്കാറ്റ് നോവിക്കുന്നത് അറബിക്കടലിൽ പൊതുവെ ചുഴലിക്കാറ്റ് ഉണ്ടാവാറില്ല ഉണ്ടായാൽ തന്നെ അവ മുംബൈ തൊടാതെ ഗുജറാത്തിനെ തഴുകി പശ്ചിമേഷ്യലേക്കു പോവുകയാണ് പതിവ്. പക്ഷെ നിസർഗ്ഗ ചുഴലിക്കാട് ആ പതിവ് തെറ്റിച്ച് അത് മുംബൈയിലും മഹാരാഷ്ട്രത്തിലും ആഞ്ഞടിക്കുക തന്നെ ചെയ്തു.

മുംബൈ, കൊങ്കൺ, വടക്കൻ മഹാരാഷ്‌ട്രമേഖലയിലേക്ക് കാറ്റ് വരുന്നത് അത്യപൂർവമാണ്. പക്ഷെ 110 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുമായാണ് നിസർഗ ക്കാറ്റ് എത്തിയത് .നിസർഗയ്ക്കു മുന്പ് ഈ മഹാനഗരത്തിൽ . 2009-ൽ ഫ്യാൻ ചുഴലിക്കാറ്റ് വരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതു വഴി മാറിപ്പോയി. ഊഖി ചുഴലിക്കാറ്റാകട്ടെ മുംബൈയുടെ അടുത്തെത്തിയപ്പോഴേക്കും ദുർബ്ബലമായി

അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി. പിന്നെ തീവ്ര ചുഴലിക്കാറ്റായി. റായ്ഗഡ്, പാൽഘർ, താനെ, മുംബൈ, വൽസാഡ്, നവസരി എന്നിവിടങ്ങളിലും ഗുജറാത്തിലെ സൂറത്ത്-ഭവനഗർ മേഖലകളിലും ഇതു കരയിൽ കയറി മുംബൈ നഗരത്തിലെ ചേരിവാസികളോടും തെരുവിലെ താമസക്കാരോടും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി . രണ്ടായിരത്തോളം കോവിഡ് രോഗികളെയും മാറ്റേണ്ടി വന്നു.

ഉത്തര മഹാരാഷ്‌ട്ര, ദക്ഷിണ ഗുജറാത്ത് തീരങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റും മഴയും മഹാരാഷ്‌ട്രയിലെ രത്നഗിരി മുതൽ ഗുജറാത്ത് തീരത്തെ ഭവനഗർ വരെ കനത്ത നാശം വിതച്ചു. താത്കാലിക കെട്ടിടങ്ങൾ, വഴിയരികിലുള്ള ഹോർഡിംഗുകൾ എന്നിവ നിലംപൊത്തും. മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 33 സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചു.

Related Articles

Back to top button